Announcements
  • കെ വി കെ പെരുവണ്ണാമൂഴിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം പയര്‍ (ഗീതിക), ഇഞ്ചി (വരദ), മഞ്ഞള്‍ (പ്രഗതി) എന്നിവയുടെ പ്രദര്‍ശന കൃഷി സംഘടിപ്പിക്കുന്നു. ജില്ലയിലെ മറ്റു കര്‍ഷകര്‍ക്ക് വിത്ത് ഉത്പാദിപ്പിച്ചു നല്‍കുവാനുള്ള മാതൃകാ തോട്ടം എന്ന നിലയില്‍ ഒരു പ്രദര്‍ശന തോട്ടം വികസിപ്പിക്കാനാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി നടുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലെ താല്പര്യമുള്ള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. തോട്ടം നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക സഹായം, നടീല്‍ വസ്തുക്കള്‍ മറ്റ് സാമഗ്രികള്‍ എന്നിവ കെ വി കെ നല്‍കുന്നതായിരിക്കും. താല്‍പര്യമുള്ളവര്‍ മെയ്‌ 5 ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2666041 എന്ന നമ്പരില്‍ ബന്ധപ്പെടുക