|
 |
 |
കെ വി കെ യിലേക്ക് സ്വാഗതം |
| കോഴിക്കോട് ജില്ലയില്‍ കൃഷി സംബന്ധമായ എല്ലാ വിവരങ്ങളും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്ന ഒരു ഏകജാലക സംവിധാനമാണ് കൃഷി വിജ്ഞാന കേന്ദ്രം. കൃഷി വിജ്ഞാനകേന്ദ്രം 1992 ല്‍ പെരുവണ്ണാമൂഴിയില്‍ സ്ഥാപിക്കപ്പെട്ടു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രവത്തന ചിലവുകളെല്ലാം വഹിക്കുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് എന്ന കേന്ദ്ര സ്ഥാപനമാണ്. വിവിധ കൃഷികളെക്കുറിച്ചും,കൃഷിരീതികളെക്കുറിച്ചുമുള്ള പരിശീലനക്ലാസ്സുകള്‍ ഇവിടെ സംഘടിപ്പിക്കുന്നു. തുടര്‍ന്നു വായിക്കുക |
| കിസാന്‍ മേള-കാര്‍ഷിക സാങ്കേതിക ദര്‍ശനം
|
 |
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക സാങ്കേതിക ദര്‍ശനം 2011 എന്ന പേരില്‍ കിസാന്‍ മേളയും കാര്‍ഷിക പ്രദര്‍ശനവും ജനുവരി 27, 28, 29 തിയ്യതികളില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ചെലവൂരില്‍ സംഘടിപ്പിച്ചു. ഭാരതീയ ഗവേഷണ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ. സി വി സായിറാം പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ എം പി ഹമീദ്, കേരള കാര്‍ഷിക സര്‍വ്വകലാശാല അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ. ഐ ജോണിക്കുട്ടി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ അഞ്ച് മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത് ആദരിച്ചു.കര്‍ഷകര്‍ക്കായി പച്ചക്കറി വളര്‍ത്തല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. മേളയോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനത്തില്‍ വിവിധ കേന്ദ്ര സംസ്ഥാന ഗവേഷണകേന്ദ്രങ്ങള്‍ മറ്റ് ഏജന്‍സികള്‍ തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്നു വായിക്കുക |
 |
ബ്രോയിലര്‍ ആട് |
പച്ചപ്പുല്ലൊ,മേയ്ക്കുവാന്‍ വേണ്ടത്ര സ്ഥലമൊ, ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായ രീതിയാണ് ബ്രോയിലര്‍ ആട് വളര്‍ത്തല്‍. മറ്റു കന്നുകാലി വളര്‍ത്തല്‍ രീതികളോട് താരതമ്യപ്പെടുത്തുംമ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയാണിത്. നമ്മുടെ പക്കലുള്ള ഏത് ഇനത്തില്‍ പെട്ട ആടുകളും ബ്രോയിലര്‍ ആട് വളര്‍ത്തലിന് ഉപയോഗിക്കാവുന്നതാണ്.5 ദിവസം മുതല്‍ 30 ദിവസം പ്രായമുള്ള ആട്ടിന്‍ കുട്ടികളെ (പച്ച ഇലകള്‍ ഭക്ഷിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്) ഇതിനു വേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്
തുടര്‍ന്നു വായിക്കുക |
|